ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: മരണം 11 ആയി

Tuesday 1 September 2015 10:19 am IST

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുന്നുപുറം സ്വദേശി ബീവിയാണ്(42) ഇന്ന്  മരിച്ചത്. ബീവിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കു പോയ ബോട്ട് അപകടത്തില്‍പ്പെട്ടത്. 39 യാത്രക്കാരുമായി പോയ ബോട്ട് കമാലക്കടവിനടുത്ത് മത്സ്യബന്ധന ബോട്ടിലിടിച്ചു കപ്പല്‍ചാലില്‍ മുങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്നു. എം വി ഭാരത് എന്ന ബോട്ടിലാണ് മത്സ്യബന്ധബോട്ട് ഇടിച്ചത്. ബോട്ട് വെള്ളത്തിനടിയില്‍ പൂര്‍ണമായി താഴ്ന്നു. നാവികസേന ഹെലികോപ്റ്ററും ബോട്ടുകളുമുപയോഗിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.