ഹജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനം ഇന്ന്; മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്യും

Tuesday 1 September 2015 1:58 pm IST

കൊച്ചി: സംസ്ഥാന ഹജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ് നിര്‍വഹിക്കുന്ന തീര്‍ത്ഥാടകരുമായി എയര്‍ ഇന്ത്യയുടെ ആദ്യ യാത്രാവിമാനം ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ആദ്യ വിമാനം. 1.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമാനം ഫഌഗ് ഓഫ് ചെയ്യും. ഹജ് ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ എട്ടിന് വിമാനത്താവളത്തിന് സമീപം സിയാലിന്റെ എയര്‍ക്രാഫ്റ്റ്‌സ് മെയിന്റനന്‍സ് ഹാങ്കറില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഹജ് വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യവസായ ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സമുദായ സംഘടന നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ക്യാമ്പിന്റെ ഉദ്ഘാടനം. തീര്‍ത്ഥാടകരെ സംബന്ധിച്ച വിവരങ്ങളും സൗദിയിലെ താമസം, വോളന്റിയര്‍ സേവനം തുടങ്ങിയ കാര്യങ്ങളും സംസ്ഥാന ഹജ് കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസലിയാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.