ഭീകരവാദികളുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാന്‍: യുഎസ്

Tuesday 1 September 2015 2:04 pm IST

വാഷിങ്ടണ്‍: ഹഖാനി, താലിബാന്‍ ഗ്രൂപ്പുകളടക്കമുള്ള ഭീകര സംഘങ്ങളുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാനെന്ന് അമേരിക്ക.ഭീകരര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പാക്കിസ്ഥാനില്‍നിന്നെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഇവര്‍ക്കെതിരേ പാക്കിസ്ഥാന്‍ എന്തു നടപടിയെടുക്കുന്നുവെന്നത് നിരീക്ഷണത്തിലെന്നും ടോണര്‍ പറഞ്ഞു. വടക്കന്‍ വസീരിസ്ഥാന്‍ മേഖലയില്‍ താവളമടിച്ചിരുന്ന ഹഖാനികളെ അഫ്ഗാനിലേക്ക് തുരത്തിയെന്ന പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ടോണര്‍. പാക് സന്ദര്‍ശനത്തിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ഇസ്ലാമാബാദില്‍ അസീസിനോട് ഇക്കാര്യം വ്യക്തമാക്കി. അക്രമങ്ങളിലും, ഭീകരത തടയാനും എന്തു നടപടികളെടുക്കുമെന്നു വ്യക്തമാക്കണമെന്നു റൈസ് ആവശ്യപ്പെട്ടു. ഹഖാനിക്കൊപ്പം താലിബാന്‍ ഉയര്‍ത്തുന്ന ഭീഷണി പരിശോധിക്കണമെന്ന് നിര്‍ദേശിച്ചുവെന്നും ടോണര്‍ പറഞ്ഞു. പിന്നീട് യുഎസ് പ്രതിരോധ വകുപ്പും ഈ ആവശ്യങ്ങള്‍ ആവര്‍ത്തിച്ചു. പാക് അതിര്‍ത്തിക്കുള്ളിലെ ഭീകര കേന്ദ്രങ്ങളെ കുറിച്ചുള്ള ആശങ്ക അവിടത്തെ സര്‍ക്കാരിനെ അറിയിച്ചുവെന്ന് പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ്. ഭീകരര്‍ അഫ്ഗാനിസ്ഥാനും അവിടത്തെ യുഎസ് സഖ്യകക്ഷി സേനയ്ക്കും ഭീഷണി. ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഡേവിസ്. അതേസമയം, ഹഖാനി ശൃംഖലയെ തുരത്താന്‍ പാക്കിസ്ഥാന് 300 മില്യണ്‍ ഡോളര്‍ സഹായം നല്‍കാനുള്ള നടപടിയില്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.