പാലക്കാട്: പാലക്കാട് നഗരസഭാ പരിധിയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തിയ എഴുന്നൂറിലധികം പേര്‍ക്ക് സ്വീകരണം നല്കി. ബിജെപി ദേശിയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് സ്വീകരണചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സ്മിതേഷ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ അഡ്വ. ഇ.കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: