ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് എന്‍ഐഎ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി തേടി എന്‍ഐഎ കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. നിലവില്‍ ദല്‍ഹി കേന്ദ്രീകരിച്ചാണ് ജമ്മുകശ്മീരിലെ എന്‍ഐഎ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ സംസ്ഥാനത്ത് ഭീകരവാദവും രാഷ്ട്രസുരക്ഷയും ബന്ധപ്പെട്ടുള്ള നിരവധി കേസുകള്‍ ഉയര്‍ന്നുവരുന്നതിനാല്‍ ജമ്മുവില്‍ എന്‍ഐഎ യൂണിറ്റ് ആവശ്യമാണെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരത്കുമാറിന്റെ കത്തില്‍ പറയുന്നു.
ജമ്മുകശ്മീരില്‍ ഐസിസ് സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സംസ്ഥാനത്ത് ആസ്ഥാനം ആരംഭിക്കാനുള്ള എന്‍ഐഎയുടെ ശ്രമം. നിലവില്‍ ജമ്മുവില്‍ താല്‍ക്കാലിക ഓഫീസ് ഉണ്ടെങ്കിലും അതു സുരക്ഷിതമല്ലെന്ന് എന്‍ഐഎ കരുതുന്നു.
ഉധംപൂരില്‍ സൈനികവ്യൂഹം ആക്രമിക്കുന്നതിനിടെ പിടിയിലായ ലഷ്കര്‍ ഭീകരര്‍ നാവേദിന്റെ ഉള്‍പ്പെടെയുള്ള അന്വേഷണവും ചോദ്യം ചെയ്യലും ജമ്മുവില്‍ തുടരുകയാണ്. സ്വന്തമായി രഹസ്യാന്വേഷണ സംഘത്തെ സജ്ജമാക്കാനും ലോക്കല്‍ പോലീസുമായി ബന്ധം സ്ഥാപിക്കാനും സംസ്ഥാനത്ത് സ്ഥിരം ഓഫീസ് ആവശ്യമാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: