മദ്യവര്‍ജന പ്രചാരണത്തിന് സമൂഹം പങ്കാളിയാവണം: മന്ത്രി കെ.ബാബു

Tuesday 1 September 2015 3:28 pm IST

തിരുവനന്തപുരം: കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി മന്ത്രി കെ. ബാബു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള സുബോധം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  മദ്യവര്‍ജനത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍  സര്‍ക്കാരിനൊപ്പം പൊതുസമൂഹവും പങ്കാളിയാവണം. മദ്യലഭ്യത കുറയ്ക്കുന്നതിന് ഫലപ്രദമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഘട്ടംഘട്ടമായി മാത്രമെ മദ്യനിരോധനം നടപ്പാക്കാന്‍ കഴിയൂ. ഒറ്റയടിക്ക് നിരോധനമെന്നത് പ്രായോഗികമല്ല.  മദ്യനിരോധനം ദേശീയതലത്തിലുള്ള നയമല്ലാത്തതിനാല്‍ ഒട്ടനവധി പ്രതിസന്ധികള്‍ അതിജീവിക്കേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.