കോഴിവേസ്റ്റ് നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം

Tuesday 1 September 2015 9:30 pm IST

ഏച്ചോം : ഏച്ചോം പ്രദേശവാസികളെ ദുരിതത്തിലാക്കി കോഴിവേസ്റ്റ്‌കൊണ്ടിടുന്നു. പള്ളിക്കുന്ന്, ഏച്ചോം, വിളംബുകണ്ടം പ്രദേശത്തെ കോഴിക്കടകകളില്‍നിന്നുമുള്ള അവശിഷ്ടങ്ങള്‍ ഏച്ചോം ടൗണ്‍മുതല്‍ കംപ്രഷന്‍മുക്ക് വരെയുള്ള സ്ഥലങ്ങളില്‍ രാത്രിസമയങ്ങളില്‍ കൊണ്ടിടുന്നതുമൂലം പ്രദേശവാസികള്‍ദ ുരിതത്തിലാണ്. സ്‌കൂള്‍കുട്ടികളടക്കം നൂറ്കണക്കിന് ജനങ്ങള്‍സഞ്ചരിക്കുന്ന റോഡാണിത്. ഇപ്പോള്‍ ഇവിടം തെരുവ്പട്ടികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ക്കും വളര്‍ത്തുമ്യഗങ്ങള്‍ക്കും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത് പതിവായിരിക്കുകയാണ്. തൊട്ടടുത്തുതന്നെയാണ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ വീട് സ്ഥിതിചെയ്യുന്നത്. എന്നാല്‍ നിരവധി പരാതികള്‍ ഉണ്ടായിട്ടുപോലും അധികൃതരുടെ ഭാഗത്തില്‍നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.