സ്വാഗതസംഘം രൂപീകരിച്ചു

Wednesday 2 September 2015 6:22 pm IST

കണ്ണൂര്‍: കണ്ണൂര്‍ ഋഷിദേവ് സേവാ കേന്ദ്രത്തിന്റെയും വലിയന്നൂര്‍ മഹാദേവി ക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വലിയന്നൂര്‍ മഹാദേവി ക്ഷേത്രസന്നിധിയില്‍ 13 ന് നടക്കുന്ന ഏകദിന അധ്യാത്മിക പഠനശിബിരത്തിന്റെയും ശക്തിവേദ ഭൈഷജ്യ മഹാഹോമത്തിന്റെയും നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. 36 തരം ഔഷധങ്ങളും 9 തരം സസ്യ എണ്ണകളും ഉപയോഗിച്ച് നടത്തുന്ന അതിവിശിഷ്ടമായ ശക്തിവേദ ഭൈഷജ്യ മഹാഹോമത്തില്‍ ശക്തിവേദ വെല്‍നസ്സ് മിഷന്റെ സ്ഥാപകാചാര്യനും അഞ്ച് ഭൈഷജ്യ മഹായാഗങ്ങലില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചയാളുമായ ഋഷിദേവ് നരേന്ദ്രന്‍ജി മുഖ്യകാര്‍മ്മികത്വം വഹിക്കും. സ്വാഗതസംഘം ഭാരവാഹികളായി പി.നാരായണന്‍ മാസ്റ്റര്‍-ചെയര്‍മാന്‍, പി.പി.ഗോപാലന്‍ നമ്പ്യാര്‍-വൈസ് ചെയര്‍മാന്‍, കെ.പി.സന്തോഷ്-കണ്‍വീനര്‍, പി.എം.പ്രേമരാജന്‍-ജോയന്റ് കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.