കാവാലം: ചങ്ങനാശേരിയില്‍ നിന്ന് കൃഷ്ണപുരം, കാവാലം, കൈനടി വഴി ചങ്ങനാശേരിയിലേക്ക് സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കാന്‍ നടപടിയായതായി കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സണ്ണി തോമസ്. കാവാലം സൂര്യയുടെ വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി ഏഴ് പുതിയ ട്രിപ്പുകള്‍ ആരംഭിക്കാനാണ് തീരുമാനം. കാവാലം സെക്ടറിലേക്കുളള സര്‍വീസുകള്‍ മുടങ്ങുന്നത് പരമാവധി ഒഴിവാക്കും. കാവാലത്തുനിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവും കെഎസ്ആര്‍ടിസി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: