ന്യൂയോര്‍ക്ക്: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ തനിക്ക് ദൈവതുല്യനെന്ന് ടീം ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ക്രിക്കറ്റില്‍ വളര്‍ന്നു വന്ന ഓരോ സമയത്തും ഞാനുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. എനിക്ക് മാത്രമല്ല ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹം ദൈവത്തെപ്പോലെയാണ്. അദ്ദേഹത്തിനു ചുറ്റും എപ്പോഴും ഒരു പ്രഭാവലയമുണ്ടാകും. സച്ചിന് നല്ലൊരു റോള്‍ മോഡലാണെന്നും ന്യൂജേഴ്സിയിലെ ഒരു ചടങ്ങില്‍ ധോണി പറഞ്ഞു.
വിജയത്തില്‍ ഒരിക്കലും അഹങ്കരിച്ചിട്ടില്ല അദ്ദേഹം എപ്പോഴും വിനയാന്വിതനുമാണ്. ഓരോ തവണ കളിക്കളത്തില്‍ എപ്പോഴും സച്ചിന് ഒരു ക്രിക്കറ്ററെന്ന നിലയില്‍ മെച്ചപ്പെടാന്‍ ശ്രമിക്കാറുണ്ടെന്നും ധോണി പറഞ്ഞു. മാതൃകയാക്കാനാകുന്ന വ്യക്തിത്വമായിരുന്നു സച്ചിനെന്നും തങ്ങളെല്ലാം ചെയ്തത് അതുതന്നെയാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ഒരു മനുഷ്യന് നിയന്ത്രിക്കാന്‍ ഏറ്റവും പ്രയാസം അതിമോഹത്തെയാണ്. അതിമോഹത്തിന് പരിധിയില്ല. എന്നാല്‍ നമുക്ക് നേടാനുള്ളത് എന്താണോ അത് നിശ്ചയിച്ച് അതിമോഹത്തെ നിയന്ത്രിക്കാന്‍ കഴിയും. ഞാനൊരു നല്ല ക്രിക്കറ്ററാണ്. പക്ഷേ എനിക്കൊരിലും ലോകത്തിലെ ഏറ്റവും വേഗത കൂടിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനെപ്പോലെ ആകാന്‍ കഴിയില്ല. വരുന്ന ഒക്ടോബറില്‍ തന്നെ വീണ്ടും കളിക്കളത്തില്‍ കാണാനാകുമെന്നും ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിയാല്‍ വിജയം നേടാന്‍ സാധിക്കുമെന്നും ധോണി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: