ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ ഐസിസി ടെസ്റ്റ് റാങ്കിങിലും നേട്ടം കൊയ്തു. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇഷാന്ത് ശര്‍മ ആദ്യ ഇരുപതില്‍ എത്തിയപ്പോള്‍ ബാറ്റിംഗ് റാങ്കിംഗില്‍ ചേതേശ്വര്‍ പൂജാരയും ആദ്യ ഇരുപതിലെത്തി. പൂജാരയ്ക്ക് പുറമെ മുരളി വിജയ് 21ഉം അജിന്‍ക്യ രഹാനെ 22ഉംസ്ഥാനത്തുണ്ട്.
ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നും ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ് രണ്ടും സ്ഥാനം അലങ്കരിക്കുന്ന റാങ്കിംഗില്‍ പൂജാര നാല് സ്ഥാനങ്ങള്‍ മുന്നോട്ടുകയറിയാണ് ഇരുപതാം സ്ഥാനത്തെത്തിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 11-ാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് മൂന്നാമത്.
ബൗളര്‍മാരുടെ പട്ടികയില്‍ സ്റ്റെയിനും സ്റ്റുവര്‍ട്ട് ബ്രോഡും ഒന്നും രണ്ടും സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 18ലെത്തി. എട്ടാം സ്ഥാനത്തുള്ള അശ്വിനാണ് ആദ്യ 10ലെ ഏക ഇന്ത്യന്‍ സാന്നിധ്യം. ഓള്‍റൗണ്ടര്‍മാരില്‍ അശ്വിന് രണ്ടാം സ്ഥാനത്ത് തുടരുന്നു. ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസ്സനാണ് ഓള് റൗണ്ടര്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്.
ടെസ്റ്റ് റാങ്കിങില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ടീം ഇന്ത്യ പാക്കിസ്ഥാന് അഞ്ചാം സ്ഥാനത്താണ്.
ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലി ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെയാണ് കൊഹ്ലി പിന്തള്ളിയത്. ബൗളര്‍മാരില്‍ അശ്വിന് നാലാം സ്ഥാനത്താണ്. വെസ്റ്റിന്‍ഡീസ് താരങ്ങളായ സാമുവല്‍ ബദരിയും സുനില്‍ നരേയ്നുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒറ്റ ഇന്ത്യന്‍ താരവും ഇടംപിടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: