അമ്പലപ്പുഴ: റെയില്‍വേ പാളത്തില്‍ മൂന്നിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തി. തകഴി പഞ്ചായത്ത് കുസുമം ആക്കള ക്ഷേത്രത്തിനും കഷായം ആശുപത്രി പാലത്തിനുമിടയിലെ മൂന്നിടങ്ങളിലാണ് വിള്ളല്‍ കണ്ടെത്തിയത്.
റെയില്‍വേ ജീവനക്കാര്‍ പാളത്തില്‍ പരിശോധന നടത്തുന്നതിനിടെ ഇന്നലെ രാവിലെയാണ് പാളങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് വെല്‍ഡിങിനു സമീപം വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകളുടെ വേഗതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയോടെ തകരാറ് പരിഹരിച്ച് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: