സിപിഎമ്മുകാര്‍ വീടുകള്‍ ആക്രമിച്ചു

Wednesday 2 September 2015 8:47 pm IST

കായംകുളം: പത്തിയൂരില്‍ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടാ സംഘം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു. ആര്‍എസ്എസ് താലൂക്ക് പ്രചാര്‍ പ്രമുഖ് പെരളശ്ശേരി ഗോപുകൃഷ്ണന്‍, തെക്കേ വടശ്ശേരില്‍ ശിവപ്രസാദ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ എട്ട്മണിയോടെ ബൈക്കില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആദ്യം ഗോപുവിന്റെ വീട്ടിലെത്തിയ സംഘം വീടിന്റെ കതകുകളും ജനലുകളും ചെടികളും കമ്പിവടിയും കല്ലും ഉപയോഗിച്ച് അടിച്ച് തകര്‍ത്തു. ഈ സമയം ഗോപു സ്ഥലത്തില്ലായിരുന്നു. പിന്നീട് പത്തിയൂരിലെ ശിവപ്രസാദിന്റെ വീടിനു നേരെ അക്രമം നടത്തിയത്. കരീലകുളങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് സിപിഎം ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് പത്തിയൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.