എരുമേലി: ആശിച്ചഭൂമി വനവാസികള്‍ക്ക് സ്വന്തം. സര്‍ക്കാര്‍ പദ്ധതിപ്രകാരം ഭൂമി നല്കുന്നതില് അനാസ്ഥകാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പട്ടികജാതിമോര്‍ച്ച പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി ജനറല്‍ സെക്രട്ടറി വി.പി. ദിനേശന് കോട്ടയം ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഭൂരഹിതരായ വനവാസികള്‍ക്ക് ഭൂമി വാങ്ങിനല്‍കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കടുത്ത വീഴ്ചകാട്ടിയ സംഭവം ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ പദ്ധതിപ്രകാരം 80 അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ വെറും 30പേര്‍ക്ക് മാത്രമാണ് അധികൃതര്‍ ഭൂമി നല്‍കിയത്. പദ്ധതിക്കായി ലഭിച്ച തുകയില്‍ 60 ലക്ഷം രൂപ തിരികെ നല്കിയ ഉദ്യോഗസ്ഥരുടെ നടപടി പദ്ധതി അട്ടിമറിക്കാനാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കായി ഓഫീസുകള്‍തോറും കയറിയിറങ്ങിയ വനവാസികളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ പദ്ധതിക്കായി കണ്ടെത്തിയ ഭൂമി പരിശോധിക്കാനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാവുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: