തച്ചങ്കരിയെ നീക്കി

Wednesday 2 September 2015 11:18 pm IST

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നും നീക്കി. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡി രത്‌നകുമാരന് കണ്‍സ്യൂമര്‍ഫെഡിന്റെ അധികചുമതല നല്‍കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ചിലാണ് തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡിന്റെ എംഡിയായി എത്തിയത്. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് 22പേര്‍ക്കെതിരെ അദ്ദേഹം നടപടിയെടുത്തിരുന്നു.  നിരവധി ഔട്ട്‌ലെറ്റുകള്‍ തച്ചങ്കരി പൂട്ടിക്കുകയും ചെയ്തിരുന്നു. കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എംഡിയായി ടോമിന്‍ ജെ. തച്ചങ്കരിയെ നിയമിച്ചിരുന്നു. മാര്‍ക്കറ്റ് ഫെഡിന്റെ എംഡി സ്ഥാനവും തച്ചങ്കരി വഹിക്കും. ലേബര്‍ കമ്മീഷണര്‍ വി കെ ബാലകൃഷ്ണനാണ് പുതിയ സിവിള്‍ സപ്‌ളൈസ് ഡയറക്ടര്‍. തൊഴില്‍ പരിശീലനത്തിന്റെ ഡയറക്ടര്‍ കെ ബിജുവിന് സിവിള്‍ സപ്‌ളൈസ് ഡയറക്ടറുടെ അധിക ചുമതല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.