ജില്ലയുടെ പ്രവേശന കവാടങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നു

Thursday 3 September 2015 10:44 am IST

കല്‍പ്പറ്റ: മവോയിസ്റ്റ് സന്നിധ്യം പോലീസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലും കുറ്റകൃത്യങ്ങള്‍ തടയുക, അമിതവേഗതയില്‍ വാഹനം ഓടിക്കല്‍, ഹെല്‍മെറ്റ് ഇല്ലതെയുള്ള ബൈക്ക് യാത്രകരെ പിടികൂടുക, വനമേഖലയിലെ അനധികൃത ട്രക്കിംഗ് എന്നിവ തടയുകതുടങ്ങിയലക്ഷ്യവുമായി ജില്ലയുടെ പ്രവേശന കവടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു.  ജില്ലാ പോലീസ് ചീഫ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വയനാട് ഡിടിപിസിയുടെ സഹകരത്തേടെയാണ് ക്യാമറ സ്ഥാപിക്കുന്നത്. ലക്കിടി, കാട്ടിക്കുളം, മുത്തങ്ങ, ബോയസ്ടൗണ്‍ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്ന ക്യാമറകളുടെ ചെലവ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വഹിക്കും. അഞ്ച് വര്‍ഷം ഗ്യാരണ്ടിയിലാണ് ക്യാമറ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നല്‍കുന്നത്. വിവിധ സ്ഥാലങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറയിലെ ചിത്രങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തും. കുഞ്ഞോം, പട്ടാവയല്‍, പേര്യ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിക്കും. ക്യാമറയില്‍ പതിയുന്ന ചിത്രങ്ങള്‍ പോലീസ് നിരീക്ഷിച്ച് നടപടി സ്വികരിക്കും. കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലയുടെ മുഴുവന്‍ പ്രവേശന കവടത്തിലും ക്യാമറ സ്ഥാപിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും സിസിടിവി ക്യാമറസ്ഥാപിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.