പാറശാലയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

Thursday 3 September 2015 11:12 am IST

പാറശാല: ദേശീയ പാതയില്‍ കേരള, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മരിച്ചു. രണ്ടു ബസുകളിലുമായുണ്ടായിരുന്ന എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 6.10ന് ഇഞ്ചിവിള വളവില്‍ ആണ് അപകടം. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ ഖാദര്‍(35) ആണ് മരിച്ചത്. ബസുകളിലെ യാത്രക്കാരായ ശാന്ത (35), നെടുവാന്‍വിള മണിയന്‍ (60), ശ്യാം വട്ടപ്പാറ (25), സന്തോഷ് കുമാര്‍ (36) പേയാട് കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ ജയചന്ദ്രന്‍ (48), തമിഴ്‌നാട് ബസിന്റെ െ്രെഡവര്‍ ജ്യോതി (56), തമിഴ്‌നാട് ഗോകുല്‍ സ്വാമി (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടര്‍ ജയചന്ദ്രന്‍, ശ്യാം വട്ടപ്പാറ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ള ആറ് പേരെ പാറശാല സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 5.55 ന് പാറശാല ഡിപ്പോയില്‍ നിന്ന് കളിയിക്കാവിള മാവിളക്കാവ് വഴി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന കെഎസ്ആടിസി ബസും തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തമിഴ്‌നാട് ബസ് ദിശമാറി കെഎസ്ആര്‍ടിസിയുടെ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.