കൊല്ലം: ശ്രീകൃഷ്ണ ജയന്തിയും വടക്കന്‍ കേരളത്തിലെ സംഘര്‍ഷവും കണക്കിലെടുത്ത് സംസ്ഥാനപോലീസ് മേധാവി ജില്ലാ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി സൂചന. കേരളത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി കേരള പോലീസിലെ തന്നെ രഹസ്യാേന്വഷണ വിഭാഗം കണ്ടെത്തിയിരുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംസ്ഥാനത്തുടനീളം ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലാണ് 1970മുതല്‍ നടന്നു വരുന്നതെന്നും ഇതില്‍ ഹിന്ദുവിഭാഗത്തിന്റെ ജനപങ്കാളിത്തം ഏറുന്നതായും റിപ്പോട്ടില്‍ പറയുന്നു. ഇത് ബിജെപിക്ക് ഗുണം ചെയ്യുന്നുവെന്ന് മറ്റ് പാര്‍ട്ടികള്‍ മനസിലാക്കിയതാണ് ഇപ്പോള്‍ ഇത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ സിപിഎം ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തിയതായും ഇത്തവണ മറ്റ് ജില്ല കളിലേക്ക് വ്യാപിപ്പിച്ച് പല സ്ഥലത്തും സംഘര്‍ഷത്തിന് ശ്രമിക്കുന്നതായും പോലീസിന് രഹസ്യവിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: