പാറ്റൂര്‍ ഭൂമി: ഫ്‌ളാറ്റ് ബുക്ക് ചെയ്തവരുടെ പേര് പുറത്തുവിടണമെന്ന് ലോകായുക്ത

Thursday 3 September 2015 4:12 pm IST

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്തവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് ലോകായുക്ത ഉത്തരവിട്ടു. പട്ടിക നല്‍കണമെന്ന ആവശ്യം പുനപ്പരിശോധിക്കണമെന്ന ഫ്‌ളാറ്റ് ഉടമകളുടെ വാദം തള്ളിക്കൊണ്ടാണ് ഉത്തരവ്. ഈ മാസം ഒമ്പതിന് മുന്‍പ് പട്ടിക സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.ലോകായുക്ത ജഡ്ജി പയസ് കുര്യാക്കോസ്, ഉപലോകായുക്ത ജഡ്ജി ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുത്തെന്നാണ് ആരോപണം. ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നതായി എഡിജിപി നേരത്തെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പതിനഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഇടപാടില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവില്ലെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നുമായിരുന്നു വിജിലന്‍സിന്റെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.