ജയ്പൂര്‍: ജയ്പൂര്‍ ജംക്ഷന് സമീപം പാസഞ്ചര്‍ ട്രെയിന്‍ എഞ്ചിന് പാളം തെറ്റി. ചെന്നൈ-ജയ്പൂര്‍ ട്രെയിനാണ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടെ പാളം തെറ്റിയത്.
ട്രായ്ക്കില് നിന്നും രണ്ട് ചക്രങ്ങള്‍ പുറത്തേക്ക് തെന്നിമാറി. അരമണിക്കൂറിന് ശേഷം ട്രായ്ക്ക് ശരിയാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: