ആലപ്പുഴ: മാതാ അമൃതാനന്ദമയീ മഠത്തില്‍ നിന്നും നല്‍കിവരുന്ന അമൃതനിധി പെന്ഷന് ഈ മാസം 27 മുതല്‍ വിതരണം ചെയ്യുന്നത് ബാങ്കുകള്‍ മുഖേന ആയിരിക്കും. നിലവില്‍ പെന്ഷന് ലഭിക്കുന്നവര്‍ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കുകയും പാസ് ബുക്കിന്റെ ആദ്യപേജിന്റെ ഫോട്ടോകോപ്പിയും ആശ്രമത്തില്‍ നിന്നും നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും 10നു മുമ്പായി ആലപ്പുഴ പറവൂര്‍ മാതാ അമൃതാനന്ദമയീ മഠത്തിലോ കോ- ഓര്‍ഡിനേറ്റര്‍ പക്കലോ ഹാജരാക്കണം. അശ്രമത്തില്‍ നിന്നും പെന്ഷന് കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ അവരുടെ രജിസ്റ്റര്‍ നമ്പരും പാസ്പോര്‍ട്ട് ഫോട്ടോ രണ്ടു കോപ്പിയും ഹാജരാക്കിയാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ആശ്രമത്തില്‍ നിന്നും ലഭിക്കും. വിവരങ്ങള്‍ക്ക് 9388475147, 9633482094, 0477 2288747.
പ്രതികരിക്കാൻ ഇവിടെ എഴുതുക: