സാമ്പത്തിക പ്രതിസന്ധി: തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കണമെന്ന്

Thursday 3 September 2015 7:13 pm IST

ആലപ്പുഴ: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപയുടെ ചെലവ് വരുന്ന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന് കൂട്ടായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പിലും നഷ്ടപ്പെടുന്ന പ്രവൃത്തി ദിനങ്ങള്‍, ലക്ഷക്കണക്കിന് വരുന്ന മനുഷ്യപ്രയത്‌നങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകളുടെ ദിവസങ്ങളോളമുള്ള നിശ്ചലാവസ്ഥ, പെരുമാറ്റച്ചട്ടം മൂലമുള്ള വികസനസ്തംഭനം, ശബ്ദ-പരിസ്ഥിതി മലീനീകരണം, പണത്തിന്റെ കുത്തൊഴുക്ക് തുടങ്ങി സമൂഹത്തെ വീര്‍പ്പുമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളും സമാധാനം നഷ്ടപ്പെടുത്തുന്ന അക്ര മങ്ങളും പകുതികണ്ട് കുറയ്ക്കാന്‍ തെരഞ്ഞെടുപ്പ് ഒരുമിച്ചാകുന്നതോടെ കഴിയും. രാജ്യത്ത് ചരക്ക്-സേവന നികുതി നടപ്പാക്കുമ്പോള്‍, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വ്യാപാര സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും ആശങ്കകള്‍ അകറ്റാന്‍ ആവശ്യമായ പഠനവും ബോധവത്കരണവും നടത്തുകയും കരാര്‍ മേഖലയെ പ്രത്യേക ഗണത്തില്‍പ്പടുത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഏ.എന്‍. പുരം ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, ട്രഷറര്‍ എം.ആര്‍. മണികണ്ഠന്‍, ഭാരവാഹികളായ ഇ.കെ. ബഷീര്‍, എ.എന്‍. ശശിധരന്‍, കെ.എസ്. പത്മകുമാര്‍, കെ.എ. അഹമ്മദ്‌കോയ, വി. പ്രകാശന്‍, ഫിലിപ്പ് ഫിലിപ്പോസ്, കെ. സോമരാജന്‍, ലോഹിതാക്ഷന്‍, വിജയകുമാര്‍, വി. വേലായുധന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.