പാദരക്ഷ നിര്‍മ്മാണ കമ്പനി ഒരുനാട്ടിലേക്ക് രണ്ടുപ്രതിനിധികളെ പഠിക്കുന്നതിനായിട്ടയച്ചു. അവര്‍ കാര്യങ്ങള്‍ അന്വേഷിച്ച് തിരിച്ചെത്തി. ഉന്നതോദ്യോഗസ്ഥര്‍ പോയകാര്യങ്ങള്‍ ആരാഞ്ഞു.അതിലൊരാള്‍ക്ക് വലിയപ്രതീക്ഷകളൊന്നുമില്ലായിരുന്നു. കാരണം അവിടെയാര്‍ക്കും ചെരിപ്പ് ഉപയോഗിയ്ക്കുന്ന ശീലം തന്നെയില്ല.
പിന്നെ അവിടെ ചെന്നിട്ടെന്തുഗുണം. എന്നാല്‍ രണ്ടാമന് ഇതായിരുന്നില്ല അഭിപ്രായം. ആ നാട്ടുകാരെ ചെരിപ്പിടുന്നതിന്റെ ഗുണവശത്തെപറ്റി ധരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെയായാല്‍ ഒരുപക്ഷേ നല്ലവിപണി അവിടെകിട്ടാം. ആ ഒറ്റക്കാരണത്താല്‍ നമ്മുടെ കമ്പനിക്ക് നല്ല നേട്ടംകൊയ്യാം. അയാള്‍ തറപ്പിച്ചു പറഞ്ഞു.
അസാദ്ധ്യമെന്നത് മിഥ്യയാണ്. ഉദാത്തം ക്രിയാത്മകചിന്തയാണ്. അങ്ങനെ നല്ല ചിന്തയുമായി മുന്നേറിയാല്‍ ഒന്നും ഭയക്കാനില്ല.പ്രചാരണത്തിന് പ്രോത്സാഹനമാണ് നമുക്ക് ചെയ്യാന്‍ പറ്റുന്നതെങ്കില്‍ അതിന്റെ ഗുണവും ഉണ്ടാവും. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം പറഞ്ഞിരുന്നു സ്വപ്നം കാണാന്‍ പഠിയ്ക്കണമെന്ന്. അതും ഉണര്ന്നിരിരിയ്ക്കേ. അതുനല്കുന്ന വിജയം വന്ശക്തിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: