കേന്ദ്രസര്‍ക്കാരിന്റെ ജനകീയ പദ്ധതികള്‍ ഇരുമുന്നണികളും അട്ടിമറിക്കുന്നു

Thursday 3 September 2015 8:06 pm IST

മാവേലിക്കര: സാധാരണക്കാര്‍ക്ക് വേണ്ടി മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ജനകീയ പദ്ധതികള്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് ഇടതു-വലതു മുന്നണികള്‍ തുടരുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനാലാണ് പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിക്കൊണ്ട് രാജ്യത്തിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ജനകീയ പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കാനും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തുമഠം അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജനറല്‍ സെക്രട്ടറി കെ.സോമന്‍, പാലമുറ്റത്ത് വിജയകുമാര്‍, റ്റി.ഒ. നൗഷാദ്, എസ്. ഉണ്ണികൃഷ്ണന്‍, എസ്. ഗിരിജ, സുഷമ.വി.നായര്‍, വിജയരാംദാസ്, അഡ്വ.കെ.കെ. അനൂപ്, അനില്‍ വള്ളികുന്നം, വി.എസ്. രാജേഷ്, ജനാര്‍ദ്ദനന്‍പിള്ള, കെ. രാജന്‍, സുരേന്ദ്രന്‍പിള്ള, രാധമ്മ തങ്കച്ചി, എ.കെ. ദാമോദരന്‍. ജെയിംസ് വള്ളികുന്നം, എസ്. രംഗനാഥ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.