അമ്പലപ്പുഴ: ആശുപത്രി വളപ്പില്‍ നിന്ന് കുട്ടിയുടെ മാല കവര്‍ന്ന രണ്ടു യുവതികളെ കയ്യോടെ പിടികൂടി. മധുര സ്വദേശിനികളായ ലക്ഷ്മി (31), ദേവി (19) എന്നിവരെയാണ് പിടികൂടിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ അമ്മയോടൊപ്പം നടന്നുപോയ കുട്ടിയുടെ മാലയാണ് ഇവര്‍ കവര്‍ന്നത്. ഇതുകണ്ട കുട്ടിയുടെ അമ്മ യുവതികളെ കയ്യോടെ പിടികൂടുകയായിരുന്നു. എയ്ഡ്പോസ്റ്റ് പോലീസ് ഇവരെ പിന്നീട് അമ്പലപ്പുഴ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: