വളഞ്ഞങ്ങാനത്ത് ബസുകള്‍ കൂട്ടിമുട്ടി, പത്ത് പേര്‍ക്ക് പരിക്ക്

Thursday 3 September 2015 8:11 pm IST

പീരുമേട്: പീരുമേടിന് സമീപം വളഞ്ഞങ്ങാനത്ത് ബസുകള്‍ കൂട്ടിമുട്ടി പത്ത ്‌പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊണ്ടോടി മോര്‍ട്ടേഴ്‌സിന്റെ ബസുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടര്‍ന്ന് ഒരു ബസിന്റെ സ്റ്റിയറിംങ് ജാമായതിനെത്തുടര്‍ന്ന് വാഹനം നീക്കം ചെയ്യാന്‍ പറ്റിയില്ല. ഇതേത്തുടര്‍ന്ന് കോട്ടയം-കുമളി റൂട്ടില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുങ്ങി. പീരുമേട് സി.ഐ മനോജ്കുമാര്‍, പീരുമേട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എന്നീ സംഘങ്ങള്‍ ഏറെ പരിശ്രമിച്ചതിന് ശേഷമാണ് ബസ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.