തൃശൂര്‍: കേരള സ്പോട്സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ സംസ്ഥാന വടംവലി അസോസിയേഷന് സംഘടിപ്പിക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഗേള്‍സ് ആന്റ് ബോയ്സ് മത്സരം നാളെയും മറ്റന്നാളുമായി തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സ് ഗ്രൗണ്ടില്‍ നടക്കും. 600ല്‍പ്പരം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
ദേശിയ മത്സരത്തിലേക്കുള്ള ടീമുകളെ ഈ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കും. നാളെ രാവിലെ തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആറിന് വൈകിട്ട് സമാപന സമ്മേളനം നടക്കും. വിന്‍സെന്റ് കാട്ടുക്കാരന്, കല്ലൂര്‍ ബാബു, ബൈജു വര്‍ഗീസ്, ടി.ടി. ജെയിംസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: