ഹാരിസണ്‍ കയ്യേറിയ 1200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

Thursday 3 September 2015 8:46 pm IST

കോഴിക്കോട്: ഹാരിസണ്‍ മലയാളം കമ്പനി കയ്യേറിയ 1200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ഉത്തരവ് പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവ് വില്ലേജിലെ കുളാര്‍കാട് എസ്റ്റേറ്റ്, ഇടുക്കി ശാന്തന്‍പാറ വില്ലേജിലെ ഗൂഢംപാറ എസ്റ്റേറ്റ് എന്നീവിടങ്ങളിലായാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് കമ്പനിയായിരുന്ന മലയാളം പ്ലാന്റേഷന്‍ (യുകെ) എന്ന കമ്പനിയുടെ അനന്തരാവകാശികള്‍ ആണ് തങ്ങളെന്ന ഹാരിസണ്‍ കമ്പനിയുടെ  വാദം തള്ളിക്കൊണ്ടാണ് ഭൂമിയേറ്റെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത 1200 ഏക്കര്‍ ഭൂമി ഹാരിസണ്‍ കമ്പനി കൈവശം വെക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്തിട്ടില്ലെന്നും ഇംഗ്ലീഷ് കമ്പനി ഉപേക്ഷിച്ച ഭൂമി ഹാരിസണ്‍ കയ്യേറുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ നിലപാട്.വയനാട്, തൃശൂര്‍ ജില്ലകളിലായി ഹാരിസണ്‍ കമ്പനി കൈവശപ്പെടുത്തിയ മറ്റു എസ്റ്റേറ്റുകളും ഏറ്റെടുക്കാനാണ് സ്‌പെഷ്യല്‍ ഓഫീസറുടെ അടുത്ത നീക്കം. വയനാട് ജില്ലയില്‍ 7500 ഏക്കര്‍ ഭൂമി ഹാരിസണും 22,500 ഏക്കര്‍ ഭൂമി മറ്റു കയ്യേറ്റക്കാരും കൈവശമാക്കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നായി 37,220 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.