കുടുംബശ്രീ വാര്‍ഷികാഘോഷം ഇന്ന് സമാപിക്കും

Thursday 3 September 2015 8:49 pm IST

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന കുടുംബശ്രീ സംസ്ഥാന വാര്‍ഷികാഘോഷം ഇന്ന് സമാപിക്കും. വാര്‍ഷികാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മലപ്പുറം എംഎസ്പി. ജിഎല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മന്ത്രി ഡോ.എം.കെ. മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനത്തിലൂടെ ഒന്നാംസ്ഥാനത്തെത്തിയ കാഞ്ഞിരക്കുഴി ഗ്രാമപഞ്ചായത്ത്, മലപ്പുറം നഗരസഭ സിഡിഎസ്, രണ്ടാംസ്ഥാനം നേടിയ ചാത്തമംഗലം പഞ്ചായത്ത്, കാസര്‍കോട് നഗരസഭാ ഡിഡിഎസ് എന്നിവര്‍ക്കുള്ള ട്രോഫികള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ഉദ്ഘാടന പരിപാടിയില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, കെ.പി.മോഹനന്‍, മഞ്ഞളാംകുഴി അലി, എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, എം.ഐ.ഷാനവാസ്, എംഎല്‍എമാരായ പി.ഉബൈദുല്ല, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.മമ്മുട്ടി, പി.ശ്രീരാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.ബി.വത്സലകുമാരി, ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍, സംസ്ഥാന സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നിസ അന്‍വര്‍, കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.