പാമ്പാടി: പഴശ്ശിരാജാനഗര് റസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികവും ഓണാഘോഷവും നടന്നു. പ്രസിഡന്റ് കെ.എന്‍. സജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സീരിയല്‍ താരം ഐശ്വര്യ രാജീവ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന് മുഖ്യപ്രഭാഷണം നടത്തി. പാമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് ഗ്രാമറ്റം വിദ്യാഭ്യാസ അവാര്‍ഡ് ദാനവും പാമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എന്‍. സജിമോന്‍ കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു. റസിഡന്റ്സ് അസോസിയേഷന് അപ്പക്സ് കൗണ്‍സില്‍ ട്രഷറര്‍ ഒ.സി. ചാക്കോ മുതിര്‍ന്ന വ്യക്തികളെ ആദരിച്ചു. അസോസിയേഷന് പാമ്പാടി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് എം.എന്‍. നാരായണന്‍നായര്‍, ഫാ. സ്റ്റീഫന്‍ സെന്റ് ജോണ്‍ ഓഫ് ഗോഡ് സെന്റര്‍, അസ്സോസിയേഷന് സെക്രട്ടറി എം.എന്‍. ഭാഗീരഥിയമ്മ, വൈസ് പ്രസിഡന്റ് ജോസ് വര്‍ഗീസ്, ജോയിന്‍ സെക്രട്ടറി ജോണ്‍ വറുഗീസ്, ഖജാന്‍ജി പി. രമാചന്ദ്രന്നായര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: