ചെന്നൈ: ചെന്നൈ എഗ്മോറില്‍ നിന്ന് മംഗലാപുരത്തേയ്ക്ക് പോകുന്ന എക്സ്പ്രസ് തീവണ്ടിയുടെ നാലു ബോഗികള്‍ തമിഴ്നാട്ടിലെ കടലൂരില്‍ പാളം തെറ്റി. 38 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 25 പേര് സ്ത്രീകളാണ്. എഗ്മോറില്‍ നിന്ന് ഷൊര്‍ണൂര്‍, കോഴിക്കോട് വഴി മംഗലാപുരത്തേക്ക് പോകുന്ന 16859 തീവണ്ടിയാണ് കടലൂര്‍ ജില്ലയിലെ പൂവനൂര്‍ സ്റ്റേഷന് സമീപം പാളം തെറ്റിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അവസാനത്തെ നാലു കോച്ചുകളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ വിരുദാചലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പെട്ടവരില്‍ 25 പേര് സ്ത്രീകളാണ്.
അപകടം കാരണം ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ചെന്നൈയിലേയ്ക്കുള്ള വണ്ടികള്‍ കുംഭകോണം, സേലം വഴി തിരിച്ചുവിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: