മുംബൈ: മുംബൈ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കെട്ടിടത്തില്‍ തീപിടിത്തം. ബാന്ദ്രയിലെ കുര്‍ളാ കോംപ്ലക്സിലെ ആര്‍ബിഐയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയുടെ എട്ട് എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുന്നു.
വെള്ളിയാഴ്ച രാവിലെ എട്ടര മണിയോടെ കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടുത്തമുണ്ടാകാനുള്ള കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: