ജനപിന്തുണയില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമത്

Friday 4 September 2015 11:50 am IST

ന്യുയോര്‍ക്ക് : ഏഷ്യ- പസിഫിക് രാജ്യങ്ങളില്‍ ജനപിന്തുണയുള്ള ഭരണാധികാരിയില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമത്‍. വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച്‌ സെന്ററിന്റെ സര്‍വേയിലാണ് മോദി മൂന്നാമത് എത്തിയത്. സര്‍വ്വയില്‍ ഒന്നാമന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ആണ്. രണ്ടാമന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയാണ്. ചിന്‍പിങ്ങിന് 47 ശതമാനം പേരും ആബേയെ 43 ശതമാനം പേരും കരുത്തരായി കാണുമ്പോള്‍ മോദിക്ക് 39 ശതമാനം പേരുടെ പിന്തുണയാണുള്ളത്. മോദിക്ക് ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത് വിയറ്റ്നാമിലും (56%) ഓസ്ട്രേലിയയിലുമാണ് (51%). പാക്കിസ്ഥാനില്‍ ഏഴു ശതമാനം പേരുടെ പിന്തുണ മാത്രം. ഏഷ്യ–പസിഫിക് മേഖലയിലെ പത്ത് രാജ്യങ്ങളിലും യുഎസിലുമായി 15,313 പേരാണു സര്‍വേയില്‍ പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.