പാക്‌ മുന്‍ മന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു

Monday 28 November 2011 1:31 pm IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ മുന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. തെക്കന്‍ സിന്ധ്‌ പ്രവിശ്യയില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഖുറേഷി ഈ തീരുമാനം പ്രഖ്യാപിച്ചത്‌. ഇച്ഛാശക്തിയുള്ള നേതൃത്വമുണ്ട്‌ എന്നതിനാല്‍ തന്നെ യുവജനത ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയോട്‌ ഏറെ താത്‌പര്യം കാണിക്കുന്നു എന്ന്‌ ഖുറേഷി വ്യക്തമാക്കി. നേരത്തെ പാകിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (പി.പി.പി) യില്‍ നിന്നും ഖുറേഷി രാജിവച്ചിരുന്നു. തുടര്‍ന്നാണ്‌ മുന്‍ ക്രിക്കറ്റ്‌ താരം ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ തെഹ്‌റിക്‌ ഇ ഇന്‍സാഫ്‌ (പി.ടി.ഐ) യില്‍ ചേര്‍ന്നത്‌. ഇമ്രാന്‍ ഖാന്‍ ഈ കാര്യം ആഴ്ചകള്‍ക്ക്‌ മുമ്പേ അറിയിച്ചിരുന്നതിനാല്‍ തന്നെ രാഷ്‌ട്രീയ വൃത്തങ്ങളില്‍ ഖുറേഷിയുടെ പാര്‍ട്ടിമാറ്റം അത്ഭുതമൊന്നുമുണ്ടാക്കിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.