കൊല്ലം: ചാത്തന്നൂര്‍ മണ്ഡലത്തിലെ വിദ്യാഭ്യാസരംഗത്ത് മൂന്ന് അധ്യയനവര്‍ഷങ്ങള്‍ കൊണ്ട് 22 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് ജനങ്ങളിലേക്കെത്തിക്കാന്‍ മണ്ഡലംതല സെമിനാര്‍ ഇന്നും നാളെയുമായി സംഘടിപ്പിക്കും. ചാത്തന്നൂര്‍ ഗവ.വിഎച്ച്എസ്എസില്‍ രാവിലെ 10ന് ജി.എസ്.ജയലാല്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, കെ.സന്തോഷ്കുമാര്‍, മായാ സുരേഷ്, വി.അംബിക, ടി.എസ്.സുനിത എന്നിവര്‍ സംസാരിക്കും.
സമഗ്രവിദ്യാഭ്യാസം നാള്‍വഴികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ പങ്കെടുക്കും. നാളെ രാവിലെ 10ന് അധ്യാപകനും പ്രൊഫഷണലിസവും, സമഗ്രവിദ്യാഭ്യാസവും ജനപങ്കാളിത്തവും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: