ചികിത്സയ്ക്ക് കനിവുതേടുന്നു

Friday 4 September 2015 8:04 pm IST

മുഹമ്മ: ശ്വാസകോശ അര്‍ബുദം ബാധിച്ച കക്കാതൊഴിലാളി ചികിത്‌സയ്ക്ക് വകയില്ലാതെ ഉദാരമതികളുടെ കനിവുതേടുന്നു. മുഹമ്മ കായിപ്പുറം ശാസ്താംങ്കല്‍ മോഹനനാ(58)ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. അപസ്മാര രോഗികൂടിയായ മോഹനന്‍ നിത്യചെലവിന് പോലും വകയില്ലാത്തതിനാല്‍ ഇടയ്ക്കിടെ നിര്‍മാണ തൊഴിലിന് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇതിനിടെ ടിന്‍ഷീറ്റ് കാലില്‍ വീണു തള്ളവിരല്‍ മുറിച്ചുമാറ്റിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്‌സ്‌ക്കിടയിലാണ് അര്‍ബുദ രോഗമുള്ളതായി കണ്ടെത്തിയത്. ചികില്‍സയ്ക്കും മറ്റുചെലവുകള്‍ക്കുമായി ഇതിനകം നല്ലൊരു തുക കടബാധ്യതയുമായി. ഭാര്യ പ്രസന്നയും പ്രമേഹ രോഗിയാണ്. ഇവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി വാര്‍ഡ് മെമ്പര്‍ സുലേഖ ചെയര്‍മാനായി സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. എസ്ബിടി മുഹമ്മ ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67332941364. ഐഎഫ്എസ്‌സി: എസ്ബിടിആര്‍ 0000299. ഫോണ്‍: 8547937261, 9387997565.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.