അമ്പലപ്പുഴ: കുറവന്തോട് മിനിലോറി കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആലപ്പുഴ നിന്ന് സിഐ മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പേരെ ചോദ്യം ചെയ്തുകഴിഞ്ഞു.
രണ്ടു ദിവസത്തിനുള്ളില്‍ പ്രതികലെ പിടികൂടാന്‍ കഴിയുമെന്ന നിഗമനത്തിലാണ് പോലീസ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുറവന്തോട് റിസായ് മന്‍സിലില്‍ ടികെപി സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ള മിനി ഇന്‍സുലേറ്റഡ് വാന്‍ കത്തിച്ചതായി കണ്ടെത്തിയത്. ഇതിനു രണ്ടു ദിവസം മുമ്പ് വണ്ടാനത്ത് കാട്ടുംപുറത്ത് പള്ളിക്കുനേരെ ആക്രമണം നടന്ന സംഭവം. തിരുവോണദിവസം വണ്ടാനത്ത് കാര്‍ കത്തിച്ച സംഭവം എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാക്കാഴത്ത് വെളിമ്പറമ്പില്‍ നൗഫലിന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ അമ്പലപ്പുഴ പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: