ബസിനുള്ളില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച യുവതി പിടിയില്‍

Friday 4 September 2015 8:34 pm IST

മാന്നാര്‍: ബസിനുള്ളില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോയമ്പത്തൂര്‍ മാരിയമ്മന്‍കോവില്‍ തെരുവില്‍ വീട്ടുനമ്പര്‍ മൂന്നില്‍ രാഹുലിന്റെ ഭാര്യ മീര (30)യെയാണ് മാല മോഷണക്കേസില്‍ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ചെങ്ങന്നൂരില്‍ നിന്നും ഹരിപ്പാടിന് പോകുകയായിരുന്ന കണ്ണന്‍-കാത്തു ബസില്‍ യാത്രചെയ്യുകയായിരുന്ന ബുധനൂര്‍ എണ്ണക്കാട് ദീപിഭവനത്തില്‍ റെയ്ച്ചല്‍ തമ്പി (57)ന്റെ കഴുത്തില്‍ നിന്നും മൂന്ന് പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാന്നാര്‍ കുരട്ടിക്കാട് വായനശാലാ ജംഗ്ഷനില്‍ വെച്ചാണ് സംഭവം. ചെങ്ങന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.