കാളയെ മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Friday 4 September 2015 9:35 pm IST

വാഗമണ്‍ : പുള്ളിക്കാനത്തുനിന്ന് കാളയെ മോഷ്ടിച്ച് അറവ്ശാലയില്‍ വിറ്റ രണ്ട് പേരെ വാഗമണ്‍ എസ്‌ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. മാതു, വിപിന്‍ എന്നവരെയാണ് പിടികൂടിയത്. കഴിഞ്ഞ പൊതുപണമുടക്ക് ദിവസമാണ് പുള്ളിക്കാനം സ്വദേശി സജിയുടെ കാളയെ പ്രതികള്‍ മോഷ്ടിച്ചത്. കാളയെ മൂലമറ്റത്തെ അറവ്ശാലയിലാണ് വിറ്റത്. സംഭവത്തില്‍ ഒരാളേക്കൂടി പിടികൂടാനുണ്ടെന്ന് വാഗമണ്‍ പോലീസ് പറഞ്ഞു. മൂലമറ്റത്തെ അറവുശാലയില്‍ നിന്നും കാളയെ പോലീസ് കണ്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.