പാമ്പാടി: നിര്‍ദ്ദിഷ്ട കൂടംകുളം-തൃശൂര്‍ 440 കെവി ലൈനിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. കോത്തല 13-ാം മൈല്‍ ആറാട്ട് കവല ഭാഗത്ത് നടന്ന യോഗത്തില്‍ പി.ജി. പത്മനാഭന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് സോബിച്ചന് എബ്രഹാം ഗ്രാമപഞ്ചായത്തങ്ങളായ ബാബു വട്ടുകുന്നേല്‍, സുരേഷ് കല്ലംപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞ് പുതുശ്ശേരി, ബിജെപി കൂരോപ്പട പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരി പാലാഴി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: