കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിന് ‘ബ്രാന്‍ഡ് ഇന്ത്യ’യെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് കേന്ദ്ര വ്യവസായനയ പ്രോത്സാഹന സെക്രട്ടറി അമിതാഭ് കാന്ത്. മേക്ക് ഇന്‍ ഇന്ത്യയിലൂടെ വ്യവസായ രംഗത്ത് വലിയ ബ്രാന്‍ഡായി മാറാന്‍ ഭാരതത്തിന് സാധിക്കും.
രാജ്യത്തിന്റെ വ്യവസായ വളര്‍ച്ച 9-10 ശതമാനത്തിലെത്തുകയും അടിസ്ഥാന സൗകര്യവികസനം, ദാരിദ്രനിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം എന്നിവയില്‍ പുരോഗതിയുണ്ടാവുകയും ചെയ്യുന്നതോടെ ‘ബ്രാന്‍ഡ് ഇന്ത്യ’ മുന്നേറും.
ഇന്റര്‍നാഷനല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന് (ഐഎഎ) ഭാരത ചാപ്റ്ററിന്റെ രജതജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാന്‍ഡിംഗ് എന്നത് പരസ്യം നല്കല് മാത്രമല്ല. പ്രതീക്ഷകള്‍ സാക്ഷാത്കരിക്കല്‍ കൂടിയാണ്. നല്ല സേവനം നല്‍കുകയും ഫലം ഉണ്ടാക്കുകയും വേണം. നല്ല സേവനങ്ങളുടെയും പരസ്യങ്ങളുടെയും കൂടിച്ചേരലാണ് ബ്രാന്ഡിങ്ങെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് നടക്കുന്ന സമാപനത്തില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍, ആധ്യാത്മിക ഗുരു ജഗ്ഗി വാസുദേവ്, ചലച്ചിത്ര താരം മമ്മൂട്ടി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ സംബന്ധിക്കും. ഇനി വരുന്നതെന്ത് എന്നതാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: