പ്രകടനത്തിനിടെ ഗതാഗത തടസം; വേളാര്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികളെ അറസ്റ്റ് ചെയ്തു

Friday 4 September 2015 10:35 pm IST

ആലുവ: പ്രകടനത്തിനിടെ ദേശീയപാതയില്‍ ഗതാഗത തടസമുണ്ടാക്കിയതിന് വേളാര്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികളെ അറസ്റ്റ് ചെയ്തു. ജില്ലാ സെക്രട്ടറി എ.ആര്‍.ആനന്ദ്, ട്രഷറര്‍ പി.കെ. സുബ്രഹ്മണ്യന്‍, വൈസ് പ്രസിഡന്റ് ഒ.എസ്. മണി, ജോയിന്റ് സെക്രട്ടറിമാരായ എ.സി. സനല്‍, പി.പി. സജ്ഞു, സംസ്ഥാന ഭാരവാഹികളായ സി.സി. ബേബി, യു.സി. രാജന്‍ എന്നിവരെയാണ് എസ്.ഐ പി.ഐ. ഫൈസല്‍ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആഗസ്റ്റ് 17 ന് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിനിടയിലാണ് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായത്. ദേശത്ത് നിന്നും ആരംഭിച്ച പ്രകടനം തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ടൗണ്‍ഹാളിലേക്ക് കയറുന്നതിനായാണ് തോട്ടക്കാട്ടുകര സിഗ്‌നലില്‍ ഗതാഗതം തടഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.