കൊട്ടാരക്കര: മഹാഗണപതിക്ഷേത്രം മേല്‍ശാന്തിയായി പുതുമന മനുനമ്പൂതിരി ചുമതലയേറ്റു. നറുക്കെടുപ്പിലൂടെ നിയമിതനായ രണ്ടാമത്തെ മേല്‍ശാന്തിയാണ്. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പരമേശ്വരന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മന്ത്രോപദേശവും പടിത്തര ക്രീയകളുടെ ഉപദേശവും നല്കി മേല്‍ശാന്തിയെ ശ്രീകോവിലിലേക്ക് ആനയിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മോഹനന്, അസി.കമ്മീഷണര്‍ രാജീവ്, ഉപദേശകസമിതി ‘ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: