തൃശൂര്‍: പീച്ചിയില്‍ വന്‍ സ്ഫോടക ശേഖരവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട്ടു നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച 1,000 കിലോയില്‍ അധികം വരുന്ന സ്ഫോടക ശേഖരമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനയ്ക്കിടെയാണ് പോലീസ് സ്ഫോടക ശേഖരം കണ്ടെത്തിയത്. 45 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 9500 ലധികം കിലോവരുന്ന അമോണിയം നൈട്രേറ്റാണു പീച്ചി പോലീസ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ പ്രഭു, സുരേഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തൃശൂര്‍, എറണാകുളം ജില്ലകളിലെ ക്വാറികളിലേക്ക് എത്തിച്ച സ്ഫോടക വസ്തുക്കളെന്നാണു പ്രതികള്‍ പോലീസിനു നല്കിയ മൊഴി. അനധികൃതമായി കൊണ്ടുവന്നതാണെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു പോലീസ് അറയിച്ചു. വളം വിതരണം ചെയ്യുന്ന ലോറിയിലാണ് ഇവ ഒളിപ്പിച്ചു കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: