ആഭ്യന്തര സുരക്ഷ നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല: ബിജെപി

Saturday 5 September 2015 12:43 pm IST

പെരിന്തല്‍മണ്ണ: തീവ്രവാദ ഭീഷണിയും നക്‌സല്‍ ഭീഷണിയും നാട്ടിലെങ്ങും നടമാടുകയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു സുരക്ഷയും നല്‍കാന്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ലന്നും ഉത്തര്‍പ്രദേശ് ബിജെപി എംപി ഡോ.സത്യപാല്‍സിംഗ്. പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ അലംഭാവത്തിനെതിരെ ബിജെപി പെരിന്തല്‍മണ്ണ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെ കോണ്‍ഗ്രസുണ്ടോ അവിടെ അഴിമതിയുണ്ടെന്നും എവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടോ അവിടെ വികസന മുരടിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എ.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് നാരായണന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്‍, സി.വാസുദേവന്‍ മാസ്റ്റര്‍, പ്രേമന്‍ മാസ്റ്റര്‍ എം.കെ.അരവിന്ദാക്ഷന്‍, അഡ്വ.സുനില്‍, സി.പി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.