ഇന്ന് കൃഷ്ണാഷ്ടമി; ശോഭായാത്രയില്‍ വീഥികള്‍ അമ്പാടിയാകും

Saturday 5 September 2015 1:23 pm IST

പാലക്കാട്: ഇന്ന് കൃഷ്ണാഷ്ടമി; ശോഭായാത്രകള്‍ കൊണ്ട് വീഥികള്‍ അമ്പാടിയാകുന്ന ദിനം. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലെ വര്‍ണാഭമായ ആഘോഷങ്ങള്‍ക്ക് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. കുന്നത്തൂര്‍മേട് ശ്രീകൃഷ്ണക്ഷേത്രം ബാലമുരളിയുടെ കൃഷ്ണാഷ്ടമിയുടെ ഭാഗായി ഇന്നലെ പറയെടുപ്പ് നടന്നു. ഇന്ന് പുലര്‍ച്ചെ നാലിന് വാകച്ചാര്‍ത്തോടെ ഉത്സവപരിപാടികള്‍ ആരംഭിക്കും. ആറരയ്ക്ക് നാഗസ്വരക്കച്ചേരി, രാവിലെ ഒമ്പതിന് കാഴ്ചശീവേലി, വൈകീട്ട് മൂന്നിന് ആനയൂട്ട്, അഞ്ചരയ്ക്ക് കാഴ്ചശീവേലി, ആറരയ്ക്ക് സദനം ഹരികുമാറും സംഘവും ഒരുക്കുന്ന പഞ്ചരത്‌നകീര്‍ത്തനാലാപനം തുടങ്ങിയ ചടങ്ങുകളുണ്ടാവും. രാത്രി പന്ത്രണ്ടിന് ശ്രീകൃഷ്ണജനനപൂജയും നടക്കും. മണ്ണാര്‍ക്കാട് ധര്‍മ്മര്‍ കോവിലില്‍ പ്രതേയക പൂജയും അന്നദാനവും നടക്കും. അരയയങ്ങോട് ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് ഘോഷയാത്ര .ര്ഭിക്കും. തെങ്കര, മുതുവല്ലി, പൊത്തോഴിക്കാവ്, ചേറുംകുളം, മുണ്ടക്കണ്ണി, ചേലേങ്കര, പള്ളിക്കുറുപ്പ് എന്നിവിടങ്ങളില്‍ ആഘോഷം നടക്കും. കുഴല്‍മന്ദം മരുതൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ രാവിലെ നിര്‍മാല്യദര്‍ശനം, വാകച്ചാര്‍ത്ത്, അഖണ്ഡനാമജപം, ദീപാരാധന, ഭജന, സങ്കീര്‍ത്തനം. 6.30ന് ആര്‍ട്ട് ഓഫ് ലിവിങ് മുരുകദാസ് നയിക്കുന്ന ഭജന, സങ്കീര്‍ത്തന. കോട്ടായി മണ്ഡലക്കോട് ശ്രീകൃഷ്ണജയന്തി കമ്മിറ്റി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്തും. വൈകീട്ട് മൂന്നിന് മണ്ഡലക്കോട് നിന്ന് പുറപ്പെടുന്ന ശോഭായാത്ര കോട്ടായി ദ്വാരക നഗറിലെത്തി കാളികാവ്, ചേരുംകാട്, ചെമ്പൈ ചമ്പ്രക്കുളം, വിശ്വകര്‍മ നഗര്‍ എന്നീ ശോഭായാത്രകളുമായി സംഗമിച്ച് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരും. കോങ്ങാട് താഴത്തെ മമ്പുള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ പുലര്‍ച്ചെ വാകച്ചാര്‍ത്ത്, ജ്ഞാനപ്പാന സംഗീതാവിഷ്‌കാരം, പഞ്ചവാദ്യം, ശോഭായാത്ര, ചാക്യാര്‍കൂത്ത്, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാവും. പാലക്കാട് ഇടയാര്‍ത്തെരുവ് ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ രാവിലെ 7.30ന് വേദപാരായണം. എട്ടിന് എഴുന്നള്ളിപ്പ്.11.30ന് അലങ്കാരപൂജ. വൈകീട്ട് 6.30ന് എഴുന്നള്ളിപ്പ്. രാത്രി 10ന് ഭജന. 12ന് ശ്രീകൃഷ്ണജനനപൂജ. ആറിന് വൈകീട്ട് അഞ്ചിന് ഉറിയടി എന്നിവയുണ്ടാവും. ചെര്‍പ്പുളശ്ശേരി: വീരമംഗലം വൃന്ദാവന്‍ പാര്‍ഥസാരഥി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന് ഗോപൂജ, ഉറിയടി. മൂന്നിന് വൃന്ദാവന്‍നഗറില്‍ നിന്ന് ശോഭായാത്ര ആരംഭിച്ച് പുത്തനാല്‍ക്കല്‍ ക്ഷേത്രത്തില്‍ മഹാശോഭായാത്രയില്‍ സംഗമിക്കും. ലക്കിടിപേരൂര്‍ പഞ്ചായത്തില്‍ ഇത്തവണ പതിനഞ്ചോളം ശോഭായാത്രകള്‍ നടക്കും. ലക്കിടി, മുളഞ്ഞൂര്‍, അകലൂര്‍ മേഖലകളായി തിരിച്ചാണ് ശോഭായാത്രകള്‍ നിരത്തിലിറങ്ങുന്നത്. മുളഞ്ഞൂര്‍, പുലാപ്പറ്റശ്ശേരി, ഈഞ്ഞോറ, നെല്ലിക്കുറുശ്ശി എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ പാതക്കടവില്‍ സംഗമിച്ച് മുളഞ്ഞൂര്‍ വിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. പഞ്ചവാദ്യം, മേളം, രാധാകൃഷ്ണ വേഷങ്ങള്‍, നാമജപ ഘോഷയാത്ര എന്നിവ അകമ്പടി സേവിക്കും. അകലൂര്‍ മേഖലയിലെ ശോഭായാത്രകള്‍ ലക്ഷ്മീനരസിംഹക്ഷേത്രം, വാഗ്വീശ്വര ക്ഷേത്രം, അയ്യപ്പമഠം എന്നിവിടങ്ങളില്‍നിന്നാരംഭിച്ച് പാടത്ത് ഭഗവതിക്ഷേത്രത്തില്‍ സംഗമിക്കും. മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തില്‍ രാവിലെ ആറിന് വിശേഷാല്‍പൂജകള്‍, വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം എന്നിവയോടെയാണ് തുടക്കം. തന്ത്രി ഈക്കാട്ട്മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. വൈകിട്ട് നാലിന് കറോച്ചിക്കാവിലേക്ക് നാമജപഘോഷയാത്ര പുറപ്പെടും. ക്ഷേത്രപ്രദക്ഷിണം, നിറമാല, ചുറ്റുവിളക്ക് എന്നിവയുമുണ്ടാവും. കൂറ്റനാട് മേഖലയിലെ വിവിധ ബാലഗോകുലങ്ങളില്‍ '്രവീടിന് ഗോവ് നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം' എന്ന സന്ദേശവുമായാണ് അഷ്ടമിരോഹിണി ആഘോഷങ്ങള്‍ നടത്തുന്നത്. തൃത്താലമേഖലയില്‍ വിവിധ ബാലഗോകുലങ്ങളില്‍ 42 സ്ഥലങ്ങളിലായി 5,000ത്തോളം ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന ശോഭായാത്രകള്‍ക്ക് നിശ്ചലദൃശ്യങ്ങള്‍, ഭജനസംഘങ്ങള്‍, പഞ്ചവാദ്യം എന്നിവ അകമ്പടിയാകും. കൂറ്റനാട് ടൗണ്‍, കട്ടില്‍മാടം, മേഴത്തൂര്‍, തണ്ണീര്‍ക്കോട്, കറുകപുത്തൂര്‍, നെല്ലിക്കാട്ടിരി, കല്ലടത്തൂര്‍, കോതച്ചിറ, വാവന്നൂര്‍, പെരിങ്ങോട് എന്നിവിടങ്ങളിലാണ് ശോഭായാത്ര. കര്‍ഷകരെ ആദരിക്കല്‍, കുടുംബസംഗമങ്ങള്‍, ഉറിയടി മത്സരം എന്നിവയുണ്ടാകും. വെള്ളിനേഴി ശ്രീദേവി ദുര്‍ഗ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നരാവിലെ ലക്ഷ്മിനരസിംഹമൂര്‍ത്തി ക്ഷേത്രത്തിലും ഞാളാകുര്‍ശ്ശി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ഗോപൂജ നടത്തും. ചെങ്ങണിക്കോട്ടുകാവ്, നരസിംഹപുരം ചെറുമുറ്റം, ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രം, ഞാളാകുര്‍ശ്ശി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചങ്ങലിയോട്ടുപാറ, എടയാറ്റിങ്ങല്‍ അയിനിക്കാട് ഭഗവതി ക്ഷേത്രം, കരുമാനാംകുര്‍ശ്ശി ഉണ്ണിയാല്‍തറ എന്നിവിടങ്ങളില്‍ നിന്നും ശോഭായാത്രകള്‍ വെള്ളിനേഴി കവലയില്‍ സംഗമിച്ച് വാദ്യഘോഷത്തിന്റെ നിറവില്‍ മഹാശോഭായാത്രയായി കാന്തള്ളൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിച്ചേരും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പെരുമണ്ണൂരില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷം പഴയിടത്ത് സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ഉണ്ണിക്കണ്ണന്‍മാര്‍ക്കും ഗോപികമാര്‍ക്കുമൊപ്പം നിശ്ചലദൃശങ്ങളും അകമ്പടിയാകും. മുതുതലയിലെ ശ്രീകൃഷ്ണജയന്തി ആഘോഷം കൊടുമുണ്ട കാഞ്ഞൂര്‍ മന മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മുതുതല അയ്യപ്പന്‍കാവില്‍ സമാപിക്കും. ഒറ്റപ്പാലം വേങ്ങേരി മഹാദേവക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമ സമൂഹാര്‍ച്ചന, പ്രസാദ ഊട്ട്, ഭക്തിപ്രഭാഷണം, നങ്ങ്യാര്‍കൂത്ത് എന്നിവയുണ്ടാകും. ആറുമുതല്‍ 13 വരെ ഭാഗവതസപ്താഹയജ്ഞം നടക്കും. പി.വി. മധുസൂദനവാര്യരാണ് യജ്ഞാചാര്യന്‍. പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തില്‍ രാവിലെ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി നടക്കും. വൈകീട്ട് ശോഭായാത്ര സമാപനം. കുലുക്കല്ലൂര്‍ ശ്രീസരസ്വതി ബാലഗോകുലം ഗോപൂജയും ശോഭായാത്രയും നടത്തും. വൈകീട്ട് 3.30ന് വെള്ളാഞ്ചിരി ശിവക്ഷേത്രത്തില്‍നിന്ന് ഹരിപുരം നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലേക്ക് ശോഭായാത്ര പുറപ്പെടും. നെല്ലായ പൊട്ടച്ചിറ പൊന്മുഖം ശിവക്ഷേത്രത്തില്‍ ശോഭായാത്ര, ചുറ്റുവിളക്ക് എന്നിവയുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.