ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാരോപിച്ച് ഹൗസ് സര്ജന്മാര് ഇന്നലെ ആശുപത്രിയില്‍ മിന്നല്‍ പണിമുടക്ക് നടത്തി.
പൊതുവെ ഡോക്ടര്‍മാര്‍ക്ക് ക്ഷാമമുള്ള ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍കൂടി പണിമുടക്കിയതോടെ രോഗികള്‍ വലഞ്ഞു. വെള്ളിയാഴ്ച രാത്രി വാടയ്ക്കല്‍ സ്വദേശിയായ സ്റ്റീഫന്‍ എന്ന രോഗിയാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ എത്തി സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇതിനിടെ നാല് ഹൗസ് സര്ജന്മാര്ക്ക് മര്‍ദ്ദനമേറ്റെന്നാണ് പരാതി.
ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആശുപത്രിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: