ഭക്തിസാന്ദ്രം.. നയനമോഹനം

Saturday 5 September 2015 9:00 pm IST

ആലപ്പുഴ: ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ നാടെങ്ങും ബാലദിനമായി ആചരിച്ചു. ജില്ലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ എണ്‍പതോളം മഹാശോഭായാത്രകളാണ് നടന്നത്. പതിനായിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും മഹാഭാരതകഥയേയും, രാമായണകഥയേയും അനുസ്മരിപ്പിക്കുന്ന അനേകം നിശ്ചല ദൃശ്യങ്ങളും, ശ്രീകൃഷ്ണഭജനകളും ശോഭായാത്രയ്ക്കു മാറ്റുകൂട്ടി. ഹരേ രാമ... ഹരേ കൃഷ്ണ.. മന്ത്രധ്വനികളുമായി അമ്മമാരും ശോഭായാത്രയെ അനുഗമിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ശോഭായാത്രകള്‍ വീക്ഷിക്കാന്‍ അഭൂതപൂര്‍വ്വമായി ജനക്കൂട്ടമാണ് റോഡിനിരുവശങ്ങളിലും തടിച്ചു കൂടിയത്. ഉറിയടികളും സാംസ്‌കാരിക സമ്മേളനങ്ങളും ഇതോടനുബന്ധിച്ച് നടന്നു. ഉണ്ണിക്കണ്ണന്മാരുടേയും ഗോപികമാരുടേയും ഉറിയടിമത്സരവും, തദവസരത്തില്‍ നടന്ന ഗോപൂജയും, പരിസരമാകെ ഗോകുലമാക്കി. ചടങ്ങുകള്‍ കഴിഞ്ഞു എല്ലാ ഭക്തജനങ്ങള്‍ക്കും അവില്‍പ്രസാദം നല്‍കി. രാവിലെ മുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ അരങ്ങേറി. പുലര്‍ച്ചെ മുതല്‍ മുതല്‍തന്നെ ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുറവൂര്‍ താലൂക്കില്‍ ഒന്‍പത് മഹാശോഭായാത്രകള്‍ നടന്നു. വയലാര്‍, വെട്ടയ്ക്കല്‍, പട്ടണക്കാട്, തുറവൂര്‍, പറയകാട്, എഴുപുന്ന, എരമല്ലൂര്‍, ചന്തിരൂര്‍, അരൂര്‍ എന്നിവിടങ്ങളിലാണ് മഹാശോഭായാത്രകള്‍ നടന്നത്. പാണാവള്ളി താലൂക്കില്‍ എട്ട് മഹാശോഭായാത്രകളാണ് നടന്നത്. അരൂക്കുറ്റിയില്‍ കുന്നുംപുറം സുബ്രഹ്മണ്യക്ഷേത്രത്തിലും, പാണാവള്ളി, പൂച്ചാക്കല്‍, മാക്കേക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഇടപ്പംകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, തൈക്കാട്ടുശേരിയില്‍ തൈക്കാതൃക്കയിലും, പള്ളിപ്പുറത്ത് കളത്തില്‍ ക്ഷേത്രത്തിലും, തിരുനല്ലൂരില്‍ ഗോവിന്ദപുരം ക്ഷേത്രത്തിലും, പെരുമ്പളത്ത് അരയുകുളങ്ങര ക്ഷേത്രത്തിലും സമാപിച്ചു. ചേര്‍ത്തല താലൂക്കില്‍ 12 മഹാശോഭായാത്രകള്‍ നാടിനെ അമ്പാടിയാക്കി. തണ്ണീര്‍മുക്കത്ത് ചാലിനാരായണപുരംക്ഷേത്രത്തിലും, വാരനാട് കൊക്കോതമംഗലം കോതക്കാട്ട് ധര്‍മശാസ്താ ക്ഷേത്രത്തിലും, നഗരത്തിലേത് കാര്‍ത്യായനി ക്ഷേത്രത്തിലും, മരുത്തോര്‍വട്ടത്ത് ധന്വന്തരി ക്ഷേത്രത്തിലും, പുത്തനങ്ങാടിയില്‍ ഇലഞ്ഞാംകുളങ്ങര ദേവീ ക്ഷേത്രത്തിലും, ചെറുവാരണത്ത് ഭജനമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിലും, അരീപ്പറകമ്പ് തിരുവിഴ മഹാദേവ ക്ഷേത്രത്തിലും, കുറുപ്പംകുളങ്ങരയില്‍ അറവുകാട് ക്ഷേത്രത്തിലും, കടക്കരപ്പള്ളിയില്‍ തങ്കിക്കവല ശക്തിനവിനായക ക്ഷേത്രത്തിലും, കണിച്ചുകുളങ്ങരയില്‍ പശ്ചിമഘട്ടം ഭദ്രകാളീ ക്ഷേത്രത്തിലും, മുഹമ്മയില്‍ പാലയ്ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, കഞ്ഞിക്കുഴിയില്‍ കൂറ്റുവേലി ശ്രീരാമക്ഷേത്രത്തിലും സമാപിച്ചു. കലവൂര്‍ താലൂക്കില്‍ എട്ട് മഹാശോഭായാത്രകളാണ് നടന്നത്. ആര്യാട് പ്ലാപ്പള്ളി ശിവപാര്‍വതി ക്ഷേത്രത്തിലും, പാതിരപ്പള്ളിയില്‍ പ്രീതികുളങ്ങര ക്ഷേത്രത്തിലും, കലവൂരില്‍ കാരയ്ക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലും, കോമളപുരത്ത് വലിയകലവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും, മണ്ണഞ്ചേരിയില്‍ വലിയവീട് ദേവീക്ഷേത്രത്തിലും, കാവുങ്കല്‍ പൊന്നാട് വിജയവിലാസം ക്ഷേത്രത്തിലും, വളവനാട് കുന്നിനകത്ത് ഭഗവതി ക്ഷേത്രത്തിലും, മാരാരിക്കുളത്ത് വരകാടി ദേവീക്ഷേത്രത്തിലും സമാപിച്ചു. ആലപ്പുഴ താലൂക്കില്‍ ആറ് മഹാശോഭായാത്ര നടന്നു. തുമ്പോളിയില്‍ കളപ്പുര ഘണ്ടാകര്‍ണസ്വാമി ക്ഷേത്രത്തിലും, തോണ്ടംകുളങ്ങരയില്‍ തോണ്ടംകുളങ്ങര ക്ഷേത്രത്തിലും, കൊറ്റംകുളങ്ങരയില്‍ കൊറ്റംകുളങ്ങര ക്ഷേത്രത്തിലും, മുല്ലയ്ക്കലില്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലും, തിരുവമ്പാടി, കളര്‍കോട് എന്നിവിടിങ്ങളിലേത് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിച്ചു. അമ്പലപ്പുഴ താലൂക്കില്‍ ആറ് മഹാശോഭായാത്രകള്‍ നടക്കും. തകഴിയില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും, അമ്പലപ്പുഴയില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും, പുറക്കാട് ഒറ്റപ്പന ക്ഷേത്രത്തിലും, വണ്ടാനത്ത് തേവരുനട ശ്രീശങ്കരനാരായണ ക്ഷേത്രത്തിലും, പറവൂര്‍, പുന്നപ്ര എന്നിവിടങ്ങളിലേത് അറവുകാട് ദേവീക്ഷേത്രത്തിലും സമാപിച്ചു. കുട്ടനാട് താലൂക്കില്‍ 14 മഹാശോഭായാത്രകളും എടത്വ താലൂക്കില്‍ എട്ടു മഹാശോഭായാത്രകളുമാണ് നടന്നത്. കൈനകരിയില്‍ മേക്കാട്ട് ഭഗവതി ക്ഷേത്രത്തിലും, കല്ലംപള്ളിയില്‍ കരിവിക്കൊട്ടാരം ശിവക്ഷേത്രത്തിലും, തെവലക്കാട്ട് മഠം ദേവീക്ഷേത്രത്തിലും, നെടുമുടി കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും, തയ്യില്‍ ക്ഷേത്രത്തിലും സമാപിക്കും. രാമങ്കരിയില്‍ കുന്നുംകരിക്കുളം ക്ഷേത്രത്തിലും, മങ്കൊമ്പ് മങ്കൊമ്പ് ക്ഷേത്രത്തിലും, ചതുര്‍ത്ഥ്യാകരി അയ്യപ്പ സേവാസംഘം അമ്പലത്തിലും, കണ്ണാടിയില്‍ തട്ടാശേരി എസ്എന്‍ഡിപി ഗ്രൗണ്ടിലും, കിടങ്ങറയില്‍ കൃഷണപുരത്തേത് വടക്കും വെളിയനാട് ശാസ്താക്ഷേത്രത്തിലും, വെളിയനാട് നിന്ന് കാക്കനാട് ക്ഷേത്രത്തിലും, കിടങ്ങറ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും എടത്വയില്‍ കണ്ടംകരി കൊച്ചുശാസ്താക്ഷേത്രത്തിലും, ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിലും, പുതുക്കരി ദേവീ ക്ഷേത്രത്തിലും, തലവടിയില്‍ ചക്കുളത്ത് കാവിലും, രാമങ്കരിയില്‍ കൊടുപ്പുന്നക്കാവ് ദേവീ ക്ഷേത്രത്തിലും, ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും, ചമ്പക്കുളത്ത് ചമ്പക്കുളം പടിപ്പുരയ്ക്കല്‍ ക്ഷേത്രത്തിലും, കണ്ടംകരി ക്ഷേത്രത്തിലും സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.