അമ്പലപ്പുഴ: അഷ്ടമിരോഹിണി ദിനത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം അമ്പലപ്പുഴ എസ്ഐയുടെ നേതൃത്വത്തില്‍ ഹെല്‍മറ്റ് വേട്ട നടത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ക്ഷേത്രത്തിനു പടിഞ്ഞാറേ നടയിലായിരുന്നു സംഭവം. ഇന്നലെ അഷ്ടമിരോഹിണി ദിനമായതിനാല്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. പോലീസിന്റെ നടപടി ഇവരെയാകെ ബുദ്ധിമുട്ടിച്ചു. അമ്പലപ്പുഴ എസ്ഐയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു സമീപം ഹെല്‍മറ്റ് വേട്ട കഴിഞ്ഞ കുറേ നാളുകളായി പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: