ന്യൂദല്‍ഹി: ദല്‍ഹി, ബംഗളൂരു വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശത്തെ തുടര്‍ന്ന് ആറ് അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ വൈകി. വെള്ളിയാഴ്ച വൈകീട്ടോടെ ദല്‍ഹി, ബംഗളൂരു വിമാനത്താവളങ്ങളിലെ വിമാനങ്ങളില്‍ ബോംബ് സ്ഥാപിച്ചതായി എയര്‍പോര്‍ട്ട് അധികൃതരെ ഫോണ്വിളിച്ചറിയിക്കുകയായിരുന്നു.
കാതെ പെസഫിക്, ജെറ്റ് എന്നീ എയര്വെയ്സുകളുടെ ദല്‍ഹിയില്‍ നിന്നും ഹോങ്കോങ്ങിലേക്ക് പുറപ്പെടാനിരുന്ന വിമാനങ്ങളാണ് പരിശോധന കാരണം വൈകിയത്. ഇരു വിമാനങ്ങളും ഫോണ്‍ സന്ദേശം ലഭിക്കുമ്പോള്‍ റണ്‍വേയില്‍ നിന്നും പുറപ്പെട്ടിരുന്നെങ്കിലും തിരിച്ച് വിളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: